Spoken Tutorial Technology/Creation of spoken tutorial using recordMyDesktop/Malayalam

From Process | Spoken-Tutorial
Revision as of 17:57, 20 December 2012 by St-admin (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
0:00 RecordMyDesktop എങ്ങനെ ഉപയോഗിക്കാം എന്ന ടൂട്ടോറിയലിലേക്ക് സ്വാഗതം.
0:05 Ubuntu Linux operating system-ത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ക്രീന്‍ കാസ്റ്റിങ്ങ് സോഫ്റ്റ് വെയര്‍ ആണ് recordMyDesktop.
0:13 സ്ക്രീന്‍ കാസ്റ്റിങ്ങ് സോഫ്റ്റ് വെയറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റിലെ "How To Use Camstudio" എന്ന വിഡിയോ കാണാവുന്നതാണ്.
0:21 സിനാപ്റ്റിക്ക് പാക്കേജ് മനേജര്‍ വഴി gtk-recordMyDesktop 0.3.8 പതിപ്പ് ഡൗണ്‍ലോഡ് ചെയ്തു പി.സി-ല്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
0:33 Ubuntu Linux-ല്‍ സോഫ്റ്റ് വെയര്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റിലെ സ്പോക്കന്‍ ടൂട്ടോറിയല്‍സ് ഓണ്‍ Ubuntu Linux പരിശോധിക്കാവുന്നതാണ്.
0:43 RecordMyDesktop ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ മോണിറ്ററിനോ സ്ക്രീനിനോ മുകളിലുള്ള Ubuntu പ്രധാന മെനുവിലേക്ക് പൊകുക.
0:51 Applications-ല്‍ ക്ലിക്ക് ചെയ്ത് Sound&Video തിരഞ്ഞെടുക്കുക.
0:55 അപ്പോള്‍ കണ്‍ടെക്സ്റ്റ് മെനു തുറന്നു വരികയും അതില്‍ gtk-recordMyDesktop എന്ന ആപ്ലിക്കേഷന്‍ കാണാവുന്നതുമാണ്. അതില്‍ ക്ലിക്ക് ചെയ്യുക.
01:02 ഇവിടെ gtk-recordMyDesktop ആപ്ലിക്കേഷന്‍ വിന്റോ തുറക്കുന്നു.
01:07 പ്രധാന ആപ്ലിക്കേഷന്‍ വിന്റോ റെക്കോഡിങ്ങിന്റെ ചില അടിസ്ഥാന ഘടകങ്ങളെ വിശദീകരിക്കുന്നതിന് ഉതകുമ്പോള്‍, ട്രേ ഐക്കണ്‍ മുഖ്യമായും റെക്കോഡിങ്ങിന്റെ റണ്‍ ടൈം നിയന്ത്രണത്തിനാണ് ഉപയോഗിക്കുന്നത്.
01:19 താങ്കളുടെ സിസ്റ്റം ട്രേ ഐക്കണിലെ പുതുതായി പ്രത്യക്ഷപെട്ട ചുവന്ന വട്ടത്തിലുള്ള ഐക്കണ്‍ ശ്രദ്ധിക്കുക, ഇത് റെക്കോഡ് ബട്ടണെ പ്രതിനിധീകരിക്കുന്നു.
01:27 സിസ്റ്റം ട്രേ ഐക്കണില്‍ 3 ധര്‍മ്മങ്ങളുണ്ട്:
          * റെക്കോഡിങ്ങ്  
          * സ്റ്റോപ്പ്  
          * പോസ്  
01:34 recordMyDesktop ആരംഭിക്കുമ്പോള്‍ റെക്കോഡ് ചിഹ്നത്തില്‍ ആയിരിക്കും ഐക്കണ്‍, അതായത് ചുവന്ന വട്ടം.
01:41 റെക്കോഡിങ്ങ് തുടങ്ങുമ്പോള്‍ ഐക്കണ്‍ ഒരു ചതുരമായി മാറും ഇതാണ് സ്റ്റോപ്പ് ചിഹ്നം.
01:46 അവിടെ 2 ചതുരങ്ങള്‍ ഉള്ളത് ശ്രദ്ധിക്കുക.
01:48 ഇതിനു കാരണം ഈ ടൂട്ടോറിയല്‍ റെക്കോഡ് ചെയ്യാന്‍ ഞാന്‍ recordMyDesktop ഉപയോഗിക്കുന്നത് കൊണ്ടാണ്.
01:51 റെക്കോഡിങ്ങ് പോസ് ചെയ്യുന്നതിനായി ചതുരത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, അപ്പോള്‍ ഐക്കണ്‍ പോസ് ചിഹ്നമായി മാറുന്നത് കാണാം. സമാന്തരവും ലംബവുമായ രണ്ട് നേരിയ ദീര്‍ഘ ചതുരങ്ങള്‍.
02:03 റെക്കോഡിങ്ങ് പുനരാരംഭിക്കുന്നതിന് പോസ് ചിഹ്നത്തില്‍ വീണ്ടും ക്ലിക്ക് ചെയ്യുക.
02:07 സ്റ്റോപ്പ് ചെയ്യുന്നതിന് ചതുരത്തില്‍ ക്ലിക്ക് ചെയ്യുക.
02:12 ഏതെങ്കിലും ഘടകങ്ങള്‍ സെറ്റ് ചെയ്യുന്നതിന് മുന്‍പായി ഒരു പ്രധാന വിവരം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുകയാണ്.
02:18 സിസ്റ്റം ട്രേ ഐക്കണിലെ ചുവന്ന വട്ടത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. പ്രധാന ആപ്ലിക്കേഷന്‍ വിന്റോ അപ്രത്യക്ഷമാകുന്നതിനും കാണുന്നതിനും ഉള്ള ഓപ്ഷന്‍സ് ഇവിടെ ഉണ്ട്.
02:26 റെക്കോഡിങ്ങ് ആരംഭിക്കുമ്പോള്‍ പ്രധാന വിന്റോ സ്വമേധയാ അപ്രത്യക്ഷമാകും.
02:32 ഈ ഓപ്ഷന്‍ ഉപയോഗിക്കുന്നതു വഴി പ്രധാന ആപ്ലിക്കേഷന്‍ വിന്റോ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്.
02:37 താങ്കള്‍ റെക്കോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭാഗത്തെ സൂചിപ്പിക്കുന്ന രീതിയാണ് “Select Area on Screen” എന്നത്.
02:43 ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ കഴ്സര്‍ ഒരു ക്രോസ് പെന്‍ ആയി മാറും. ഇതുപയോഗിച്ച് നമുക്ക് സ്ക്രീനില്‍ കാപ്ച്ചര്‍ വരയ്ക്കാന്‍ സാധിക്കും.
02:51 പ്രധാന വിന്‍ഡോയില്‍ ഉള്ളതുപോലെ തന്നെ “Quit” ഓപ്ഷന്‍ recordMyDesktop-ലും ഉണ്ട്.
02:57 ആപ്ലിക്കേഷന്‍ വിന്റോയിലേക്ക് മടങ്ങി വരാം, ഒരു ചെറിയ പ്രിവ്യൂ വിന്റോ അടങ്ങിയ ഡിസ് പ്ലേ പാനല്‍ താങ്കള്‍ക്ക് ഇടതു വശത്തായി കാണാം.
03:06 ഇത് റെക്കോഡിങ്ങിനുള്ള മേഖലയെ വിശദീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പിന്റെ സ്കേല്‍ഡ് പതിപ്പിനെ വിവരിക്കുന്നു.
03:13 ഈ പാനലിന്റെ വലത് വശത്തായി വീഡിയോ ക്വാളിറ്റി, സൗണ്ട് ക്വാളിറ്റി എന്നിവ കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമായുള്ള ഓപ്ഷന്‍സ് താങ്കള്‍ക്ക് കാണാം.
03:22 സ്വമേധയാ വീഡിയോ, സൗണ്ട് ക്വാളിറ്റികള്‍ 100-ല്‍ സെറ്റ് ചെയ്തിരിക്കുന്നു. ഇതുവഴി നമുക്ക് ഏറ്റവും നല്ല പ്ലേ ബാക്ക് വീഡിയോയും ശബ്ദവും ലഭിക്കുന്നു.
03:32 ട്രേഡ് ഓഫ് എന്നത് വലിയ സൈസ് ഫയല്‍ ആണ്. ഫയല്‍ സൈസ് കൂടുതല്‍ ആകുന്നതിനാല്‍ സ്പോക്കണ്‍ ടൂട്ടോറിയല്‍സ് നിര്‍മിക്കുന്നതിന് 100 ശതമാനം വീഡിയോ ക്വാളിറ്റി വേണമെന്നില്ല.
03:44 ഈ ഘടകങ്ങള്‍ വച്ച് ഒരു ചെറിയ പരീക്ഷണം നടത്തുന്നതിലൂടെ താരതമ്യേന നല്ല വീഡിയോയും ശബ്ദവും ഉള്ള ഒരു മെച്ചപ്പെട്ട ഫയല്‍ താങ്കള്‍ക്ക് ലഭിക്കും.
03:53 ഞാന്‍ വീഡിയോ ക്വാളിറ്റി 50 ആയും ശബ്ദം ക്വാളിറ്റി 100 ആയും ക്രമീകരിക്കുന്നു.
04:00 കാരണം അതിലൂടെ ലഭിക്കുന്ന ഫയലില്‍ ഒരു ചെറിയ ഭാഗം മാത്രമേ ഓഡിയോ പ്രവാഹം ഉള്‍ക്കൊള്ളുന്നുള്ളൂ.
04:08 സ്വതവേ recordMyDesktop ശബ്ദം റെക്കോഡ് ചെയ്യില്ല. ഓഡിയോ കാപ്ച്ചര്‍ പ്രാപ്തമാക്കുന്നതിനായി സൗണ്ട് ക്വാളിറ്റിയുടെ ഇടതു വശത്തായി കാണുന്ന ബോക്സ് പരിശോധിക്കുക.
04:20 ADVANCED എന്ന ബട്ടണ്‍ ശ്രദ്ധിക്കുക. നമുക്ക് അതില്‍ ക്ലിക്ക് ചെയ്യാം. ഇത് ഇവിടെ കാണുന്നതുപോലെ ഒരു പുതിയ ഡയലോഗ് ബോക്സ്‌ ഓപ്പണ്‍ ചെയ്യും.
04:28 recordMyDesktop-ന്റെ രീതികളെപ്പറ്റി യഥേഷ്ടം അറിയുന്നതിനായി, കുറഞ്ഞത് ഒരിക്കലെങ്കിലും ADVANCED window സന്ദര്‍ശിക്കുക.
04:35 ഈ വിന്റോ അടക്കുമ്പോള്‍ ഇതിലെ എല്ലാ ഓപ്ഷനുകളും സേവ് ചെയ്യപെടുന്നു. ഈ വിന്റോയിലെ പ്രധാന മെനുവില്‍ 4 ഓപ്ഷനുകള്‍ ഉണ്ട്.
04:43 ആദ്യത്തെ ടാബ്, ഫയല്‍സ് ആണ്. ഇതില്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ട്.
04:48 താങ്കള്‍ റെക്കോഡിങ്ങിനായി തിരഞ്ഞെടുത്ത ഫയലിനെ അതേ ഫയല്‍ നാമത്തില് അതേ സ്ഥാനത്ത് ഓവര്‍ റൈറ്റ് ചെയ്യുന്നതിനായി overwrite existing files എന്ന ഓപ്ഷന്‍ ഉണ്ട്.
04:57 സ്വതവേ ഈ ഓപ്ഷന്‍ ഓഫ് ആയിരിക്കും. അതിനാല്‍ നിലവിലുള്ള ഫയല്‍സ് ഒന്നും ഉപയോഗിച്ചിട്ടുണ്ടാവില്ല. പകരം ഫയല്‍ നാമത്തിനു മുന്നില്‍ ഒരു നംമ്പര്‍ ചേര്‍ന്നുകൊണ്ട് പുതിയ ഫയല്‍ സേവ് ആകുന്നു.
05:10 അതായത് താങ്കളുടെ റെക്കോഡിങ്ങ് ഹോം ഡയറക്ടറിയില്‍ recording.ogv എന്ന ഫയല്‍ നാമത്തില്‍ സേവ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, അവിടെ അതേ നാമത്തില്‍ മറ്റൊരു ഫയല്‍ നിലവിലുണ്ടെങ്കില്‍,
05:18 പകരമായി പുതിയ ഫയല്‍ recording-1.ogv എന്ന പേരില്‍ സേവ് ആകും. recording-1.ogv എന്ന ഫയല്‍ നിലവിലുണ്ടെങ്കില്‍ പുതിയ ഫയലുകള്‍ recording-2.ogv എന്നിങ്ങനെ സേവ് ആകുന്നതാണ്.
05:31 നമുക്ക് Advanced tab വീണ്ടും ഓപ്പണ്‍ ചെയ്യാം. “Overwrite Existing Files” ഓപ്ഷന്‍ ഓണ്‍ ആയിരിക്കുകയാണെങ്കില്‍ മുന്നറിയിപ്പൊന്നും കൂടാതെ തന്നെ നിലവിലുള്ള ഫയലുകള്‍ ഡിലീറ്റ് ആകും.
05:41 അതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കു. റെക്കോഡിങ്ങിന്റെ സമയത്ത് താത്കാലിക ഫയലുകള്‍ സ്റ്റോര്‍ ചെയ്യുന്നതിനുള്ള ലോക്കേഷന്‍ ആണ് “Working Directory” ഓപ്ഷന്‍.
05:50 ഫ്ലൈ എന്‍കോഡിങ്ങ് ചെയ്യാത്തപ്പോള്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകൂ.
05:55 അടുത്ത ടാബ് Performance ആണ്. ഇതില്‍ 5 ഓപ്ഷനുകള്‍ ഉണ്ട്. “Frames per second” സെറ്റ് ചെയ്തെന്ന് ഉറപ്പു വരുത്തുക.
06:02 ഈ ഘടകത്തിന് 2 frames per second എന്നത് ഒരു നല്ല സെറ്റിങ്ങ് ആണ്. എന്നിരുന്നാലും ഉയര്‍ന്ന അനിമേഷന്‍ വിഡിയോകള്‍ക്ക് frames per second 15 മുതല്‍ 20 വരെ സെറ്റ് ചെയ്യുക.
06:12 കാപ്ച്ചറിന്റെ സമയത്ത് recordMyDesktop-നെ എന്‍കോഡ് ചെയ്യാന്‍ “Encoding on the Fly” ഓപ്ഷന്‍ കാരണമാകുന്നു.
06:19 സ്വതവേ ഇത് ഓഫ് ആയിരിക്കും. താങ്കള്‍ ഒരു ചെറിയ പ്രദേശത്തെ കാപ്ച്ചര്‍ ചെയ്യുമ്പോഴോ അല്ലെങ്കില്‍ വലിയ എഫ്.പി.എസ് ആവശ്യമില്ലാത്തപ്പോഴോ ഇത് ഉപയോഗപ്രദമായിരിക്കും.
06:28 പക്ഷേ തീരെ ചെറിയ പ്രദേശത്തില്‍ അല്ലാത്ത ഒരു സുഗമമായ റെക്കോഡിങ്ങ് ആണ് താങ്കള്‍ക്ക് വേണ്ടതെങ്കില്‍ ഈ ഓപ്ഷന്‍ ഓഫ് ചെയ്യണം.
06:34 മുന്‍പ് പറഞ്ഞതുപോലെ ഈ ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദവും, വീഡിയോ ക്വാളിറ്റികള്‍ 100%-ല്‍ ക്രമീകരിച്ചിരിക്കണം.
06:42 കാഷേയുടെ കംപ്രഷന്‍ നിയന്ത്രിക്കുന്ന ടാബ് ആണ് “Zero Compression”. കളര്‍സ്പേസ് ട്രാന്‍സ്ഫ്ര്‍മേഷന്റെ ക്വാളിറ്റി വിശദീകരിക്കുന്നതാണ് “Quick Subsampling”. അവ അങ്ങനെ തന്നെ നില്‍ക്കട്ടെ.
06:55 മുഴുവന്‍ കാപ്ച്ചേഴ്സിനേയും പ്രാപ്തമാക്കുന്നതിനാണ് “Full shots At Every Frame”. സ്വമേധയാ ഇത് ഓഫ് ആണ്.
07:02 മൂന്നാമത്തെ ടാബ് ആണ് Sound. തുടര്‍ന്നു വരുന്ന ആഡിയോ സ്ട്രീമിലെ ചാനലുകളെ ക്രമീകരിക്കുന്നതിനുള്ള ഓപ്ഷന്‍ ആണ് “Channels”.
07:10 ഇത് 1 (മോണോ) അല്ലെങ്കില്‍ 2(സ്റ്റീരിയോ) ആകാം. ഒരു മൈക്രോഫോണില്‍ നിന്നും റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഒന്നിലധികം ചാനല്‍ തിരഞ്ഞെടുക്കുന്നതുകൊണ്ട് ഔട്ട് പുട്ട് ഫയലിന്റെ വലിപ്പം കൂടും എന്നല്ലാതെ മറ്റു പ്രയോജനമൊന്നും തന്നെ ഇല്ല .
07:24 റെക്കോഡിങ്ങിന്റെ ശബ്ദക്വാളിറ്റിക്കായുള്ള സുപ്രധാനമായ ഘടകം “Frequency” സെറ്റിങ്ങ് എന്നതാണ്.
07:30 സ്വമേധയാ 22050 ഉണ്ട്. അത് സംഭാഷണത്തിന് ആവശ്യത്തില്‍ അധികമാണ് എന്നാല്‍ സംഗീതം റെക്കോര്‍ഡ് ചെയ്യണം എന്നുണ്ടെങ്കില്‍ 44100 ഉപയോഗിക്കേണ്ടിവരും.
07:40 ചാനല്‍സ്, ഫ്രീക്വന്‍സി വാല്യൂസ് എന്നിവയില്‍ സൂക്ഷ്മമായ നിയന്ത്രണം ഉണ്ടാകുന്നതിനായി “Device” ഓപ്ഷന്‍ “plughw:0,0” എന്ന് സെറ്റ് ചെയ്യണം.
07:54 എന്നാല്‍ മാത്രമേ തടസ്സങ്ങളൊന്നുമില്ലാതെ ശബ്ദം സുഗമമായി കേള്‍ക്കാന്‍ കഴിയൂ. “default” എന്ന് ചെറിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്യുന്നതു വഴിയും ഇത് സാധ്യമാകും.
08:05 റെക്കോഡിങ്ങിനായി എക്സ്റ്റേണല്‍ ജാക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ബോക്സ് പരിശോധിക്കുക.
08:11 ചാനല്‍സ്, ഫ്രീക്വന്‍സി, ഡിവൈസ് എന്നീ ഫീല്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കും. ഈ ക്രമീകരണങ്ങള്‍ എല്ലാം ഇപ്പോള്‍ നല്‍കുന്നത് ജാക്ക് സെര്‍വര്‍ ആണ്.
08:19 ജാക്ക് കാപ്ച്ചര്‍ പ്രാപ്തമാക്കുന്നതിനു മുന്‍പ് ജാക്ക് സെര്‍വര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
08:25 അവസാനത്തെ ടാബ് Miscellaneous ആണ്. അധികമായി ഉപയോഗിക്കേണ്ടതില്ലാത്ത നിരവധി ഓപ്ഷന്‍സ് അതിലുണ്ട്.
08:34 അതിലെ പ്രധാനപ്പെട്ട ഓപ്ഷന്‍ Follow Mouse എന്നതാണ്. ഇതില്‍ ടിക്ക് ചെയ്താല്‍ കഴ്സര്‍ സ്ക്രീനില്‍ ചലിക്കുമ്പോള്‍ കാപ്ച്ചര്‍ ഏരിയയും കഴ്സറിനെ പിന്തുടരുന്നത് കാണാം.
08:43 ടിക്ക് ചെയ്യാതിരുന്നാല്‍ കഴ്സര്‍ ചലിക്കുമ്പോഴും കാപ്ച്ചര്‍ ഏരിയ നിശ്ചലമായിരിക്കും. ഇതിന്റെ ഒരു വിവരണം ഞാന്‍ പിന്നീട് തരുന്നതാണ്.
08:53 സ്ക്രീനില്‍ നമുക്ക് ഔട്ട് ലൈന്‍ കാപ്ച്ചര്‍ ഏരിയയും ടിക്ക് ചെയ്യാം.
08:58 ഈ വിന്റോ നമുക്ക് ഇപ്പോള്‍ ക്ലോസ് ചെയ്യാം. ഓര്‍ക്കുക, ക്ലോസ് ചെയ്യുന്നതോടെ എല്ലാ ക്രമീകരണങ്ങളും സേവ് ആകുന്നതാണ്.
09:06 സാമ്പിള്‍ റെക്കോഡിങ്ങിന് വേണ്ടി ഡിസ് പ്ലേ പാനലിന്റെ പ്രിവ്യൂ വിന്റോയില്‍ നമുക്കൊരു കാപ്ച്ചര്‍ ഏരിയ വരയ്ക്കാം.
09:14 ലെഫ്റ്റ്-മൗസ് ബട്ടണ്‍ ക്ലിക്ക് ചെയ്തുകൊണ്ട് നീക്കുക. ബട്ടണ്‍ വിടുക.
09:20 ഇപ്പോള്‍ ഒരു ചെറിയ ചതുരം പ്രിവ്യൂ വിന്റോയിലും ഒരു വലിയ ചതുരം സ്ക്രീനിലും കാണാം. ഇതാണ് ശരിയായ കാപ്ച്ചര്‍ ഏരിയ.
09:30 ഈ ചതുരത്തിനകത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ഡെമോ റെക്കോഡിങ്ങ് സമയത്ത് കാപ്ച്ചര്‍ ചെയ്യപ്പെടും. ഇപ്പോള്‍ നമുക്ക് ഒരു ഡെമോ റെക്കോഡിങ്ങ് ചെയ്ത് നോക്കാം.
09:39 ഞാന്‍ റെക്കോഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നു. നമസ്കാരം, recordMyDesktop ഉപയോഗിച്ചുള്ള ഡെമോ റെക്കോഡിങ്ങിലേക്ക് സ്വാഗതം.
09:48 ഈ ഡെമോ റെക്കോഡിങ്ങിലൂടെ ഒരു സ്പോക്കണ്‍ ടൂട്ടോറിയല്‍ ഉണ്ടാക്കാന്‍ എത്ര എളുപ്പമാണ് എന്നത് നമുക്ക് വ്യക്തമാകുന്നതാണ്.
09:54 Applications-ല്‍ ക്ലിക്ക് ചെയ്ത് office തിരഞ്ഞെടുക്കുക തുടര്‍ന്ന് wordprocessor-ഉം. ഇവിടെ DEMO എന്ന് ടൈപ്പ് ചെയ്യാം. റെക്കോഡിങ്ങ് നിര്‍ത്തുന്നതിനായി സ്ക്വയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
10:16 ഇപ്പോള്‍ recordMyDesktop എന്‍കോഡ് ചെയ്യപ്പെട്ട 'ogv' ഫോര്‍മാട്ടില്‍ ഉള്ള ഒരു മൂവി ഉണ്ടാക്കുന്നു.
10:24 ഇനി open office writer ക്ലോസ് ചെയ്യാം. എന്‍കോഡിങ്ങ് പൂര്‍ണ്ണമായി. മൂവി ഇപ്പോള്‍ തയ്യാറായിട്ടുണ്ട് നമുക്കത് പരിശോധിക്കാം.
10:31 ഹോം ഫോള്‍ഡറില്‍ നമുക്ക് ഔട്ട് പുട്ട് ആയ 'ogv' ഫയല്‍ കാണാന്‍ സാധിക്കും. ഇതിനായി ഹോം ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക. ഇതാ നോക്കൂ ഇതാണ് നമ്മുടെ ഡെമോ റെക്കോഡിങ്ങ്. നമുക്കത് പ്രവര്‍ത്തിപ്പിക്കാം.
11:14 താങ്കളുടെ computer-ല്‍ recordMyDesktop ഉപയോഗിക്കാന്‍ ഇപ്പോള്‍ നല്‍കിയ വിവരങ്ങള്‍ സഹായകമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
11:21 ഈ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് താങ്കളുടെ സ്വന്തമായ ആഡിയോ-വിഡിയോ ടൂട്ടോറിയല്‍സും ഓണ്‍ലൈന്‍ വിഷ്വല്‍ ലേണിങ്ങ് മോഡ്യൂള്‍സും നിര്‍മിക്കുക.
11:30 http://spoken-tutorial.org, കോ-ഓര്‍ഡിനേറ്റ് ചെയ്ത് ഐ.ഐ.ടി ബോംബൈയില്‍ വികസിപ്പിച്ച ‘ടോക്ക് ടു എ ടീച്ചര്‍’ പ്രോജക്ടിന്റെ ഒരു സംരംഭമാണ് സ്പോക്കണ്‍ ടൂട്ടോറിയല്‍ സംരംഭം.
11:42 ഇന്ത്യാ ഗവണ്‍മെന്റിന്റെ എം.എച്ച്.ആര്‍.ഡി ആരംഭിച്ച ഐ.സി.ടി വഴി നാഷണല്‍ മിഷന്‍ ഓണ്‍ എജ്യൂക്കേഷന്‍ ആണ് ഇതിനായി ധനസഹായം നല്‍കുന്നത്.
11:51 കൂടുതല്‍ വിവരങ്ങള്‍ക്കായി http://spoken-tutorial.org/NMEICT-Intro എന്ന സൈറ്റ് സന്ദര്‍ശിക്കുക.
12:01 ഈ ടൂട്ടോറിയല്‍ ഇവിടെ പൂര്‍ണ്ണമാകുന്നു. ഈ ടൂട്ടോറിയല്‍ സമര്‍പ്പിക്കുന്നത് ഐ.സി.ഫോസ്, ടെക്നോപാര്‍ക്ക്, തിരുവനന്തപുരം. നന്ദി! നമസ്കാരം!.

Contributors and Content Editors

St-admin